എന്താണ് ബ്രേവ് ബ്രൗസർ, ബ്രൗസറിൽ നിന്ന് എങ്ങനെ പണം സമ്പാദിക്കാം

 കൂടുതൽ ആളുകളും ക്രിപ്റ്റോ കറൻസി ഇൻവെസ്റ്റ് ചെയ്യാത്തതിന് രണ്ട് കാരണങ്ങളുണ്ട്.  ഒന്നെങ്കിൽ ക്രിപ്റ്റോ കറൻസി എങ്ങനെ വർക്ക് ചെയ്യുന്നു എന്ന് അതിൽ എങ്ങനെ ഇൻവെസ്റ്റ് ചെയ്യണമെന്നും അറിയാത്ത കാരണം കൊണ്ടായിരിക്കാം.  മറ്റൊന്ന് ക്രിപ്റ്റോ കറൻസിയിൽ ഇൻവെസ്റ്റ് ചെയ്യുമ്പോൾ കറക്റ്റ് ആയിട്ട് ചെയ്യാൻ കഴിയുമോ അതോ വല്ല തെറ്റും സംഭവിക്കുമോ എന്ന പേടി കാരണം ഇൻവെസ്റ്റ് ചെയ്യാത്തവരുമുണ്ട്.  ആദ്യത്തെ കാരണത്തിന് പരിഹാരം നമുക്ക് ഇൻറർനെറ്റിൽ നിന്നും അല്ലെങ്കിൽ യൂട്യൂബ് വീഡിയോകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.  എന്നാൽ രണ്ടാമത്തെ കാരണം നമുക്കുള്ളിൽ ഭയമാണ് ആദ്യമായി ഇൻവെസ്റ്റ് നടത്തുന്ന ഒരു സമയത്ത് അത് കറക്റ്റ് ആവുമോ എന്ന് ഭയത്തെ ഓവർകം ചെയ്യാൻ നമുക്ക് ഫ്രീ ക്രിപ്റ്റോ കറൻസി ഉപയോഗിക്കാവുന്നതാണ്.



  ക്രിപ്റ്റോ കറൻസി എന്നുള്ളത് യൂണിക്കായ ഒരു മാർക്കറ്റ് ആണ്.  സ്റ്റോക്കിലോ മറ്റ് മാർക്കറ്റുകളിൽ നിന്നും ഫ്രീയായി ഒരു ഷെയറും നിങ്ങൾക്ക് ലഭിക്കുകയില്ല.  എന്നാൽ ക്രിപ്റ്റോ കറൻസി മാർക്കറ്റിൽ നിന്നും നമുക്ക് വർക്ക് ചെയ്യണമെങ്കിൽ പലയിടത്തുനിന്നും ഫ്രീക്രിപ്റ്റോ കറൻസി ലഭിക്കുന്നതാണ്.  ഇത് നമുക്ക് ക്രിപ്റ്റോ കറൻസി മാർക്കറ്റിന് പരിചയപ്പെടുത്തുന്നതിന് സഹായകമാവും.  ഇത്തരത്തിൽ ഫ്രീയായി കിട്ടുന്ന ഒക്ടോ കറൻസികൾ ഉപയോഗിച്ച് നമുക്ക് കിട്ടുമോ മാർക്കറ്റിനെ പരിചയപ്പെട്ടതിനുശേഷം നമുക്കതിൽ കോൺഫിഡൻസ് ഇൻവെസ്റ്റ്മെന്റ് നടത്താം.  ഇത്തരത്തിൽ ഫ്രീയായി കിട്ടുന്ന ക്രിപ്റ്റോ കറൻസികൾ നിങ്ങൾക്ക് ഒരു ട്രയൽ ഉപയോഗിക്കുക എന്നതിലുപരി ഒരു മികച്ച ഇൻവെസ്റ്റ്മെന്റ് ആയിട്ടും ഉപയോഗിക്കാം.  എൻറെ ഇൻവെസ്റ്റ്മെന്റിൽ 100% ഇത്തരത്തിൽ ഫ്രീയായിട്ട് സമ്പാദിച്ച ക്രിപ്റ്റോ കറൻസികളാണ്.

  ഇത്തരത്തിൽ ഫ്രീയായിട്ട് ക്രിപ്റ്റോ കറൻസി സമ്പാദിക്കാൻ പല വഴികൾ ഉണ്ട്.  അതിൽ ചിലത് സമയം കളയുന്നതും ചിലത് ഉപകാരപ്രദമായതും ആവും.  നിങ്ങൾ കറക്റ്റ് ആയിട്ടുള്ള ഒരു മെത്തേഡ് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരുപാട് ക്രിപ്റ്റോ കറൻസികൾ സമ്പാദിക്കാൻ കഴിയും.  അത് നിങ്ങൾക്ക് ഒരു ട്രയൽ ഫണ്ട് ആയിട്ടും അല്ലെങ്കിൽ നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ് ആയും ഉപയോഗിക്കാം.  ഇത്തരത്തിൽ ഫ്രീയായിട്ട് ക്രിപ്റ്റോ കറൻസി സമ്പാദിക്കാൻ കഴിയുന്ന ഒരു മെത്തേഡിനെ കുറിച്ചാണ് ഇന്നത്തെ ലേഖനത്തിലൂടെ വിശദീകരിക്കുന്നത്.  ഇത് ഒരു ബ്രൗസർ വഴിയാണ് സാധ്യമാകുന്നത്.Brave എന്നാണ് ഈ ബ്രൗസറിന്റെ പേര്.



എന്താണ് Brave ബ്രൗസർ എന്തൊക്കെയാണ് അതിൻറെ
പ്രത്യേകതകൾ?

നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന ഗൂഗിൾ പോലെ ഒരു ബ്രൗസർ ആണ് Brave.  നിങ്ങൾ കറൻസി ഫ്രീയായി സമ്പാദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ബ്രൗസർ നിങ്ങൾക്ക് ഉപയോഗിക്കാം.  ഇല്ലെങ്കിൽ നിങ്ങൾക്ക് സെക്യൂർ ആയിട്ടുള്ള ഒരു ബ്രൗസർ ആവശ്യമുണ്ടെങ്കിൽ അതിനും ഈ ബ്രൗസർ ഉപയോഗിക്കാം.Brave ബ്രൗസറും മറ്റ് ബ്രൗസറുകളും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ Brave ബ്രൗസറിൽ ഒരു ആഡ് ബ്ലോക്കർ ഉണ്ടായിരിക്കും.  അതായത് നിങ്ങൾ ഏതൊരു വെബ്സൈറ്റ് വിസിറ്റ് ചെയ്താൽ അതിലുള്ള ആഡ് പോക്കായിരിക്കും അതുകൊണ്ട് തന്നെ ഒരാടും നിങ്ങൾക്ക് കാണേണ്ടി വരികയില്ല.  മറ്റൊരു വ്യത്യാസം നമുക്കെല്ലാവർക്കും അറിയാം ഗൂഗിൾ നമ്മൾ സെർച്ച് ചെയ്യുന്ന വിഷയങ്ങളും നമ്മളുടെ ഇൻഫർമേഷനുകളും എല്ലാം കളക്ട് ചെയ്യണമെന്ന്.  ഇത് നമുക്ക് ഒരിക്കലും സേഫ് ആയ മാർഗ്ഗമല്ല.  എന്നാൽ ധീരമായ ബ്രൗസർ നമ്മളുടെ ഡാറ്റകൾ ഒന്നും തന്നെ കളക്ട് ചെയ്യില്ല നിങ്ങളുടെ സേഫ് ആയിട്ടുള്ള ഒരു ബ്രൗസിംഗ് അനുഭവം നമുക്ക് ലഭിക്കുന്നതാണ്.  മറ്റൊരു വ്യത്യാസം എന്തെന്നാൽ ആഡ്സ് ബ്ലോക്ക് ചെയ്തതിനാലും ഡാറ്റ കളക്ട് ചെയ്യാത്തതിനാലും ബ്രൗസിംഗ് സ്പീഡ് കൂടുതലായിരിക്കും കൂടാതെ ഇൻറർനെറ്റിന്റെ ഉപയോഗം കുറവുമായിരിക്കും.  മറ്റൊരു വ്യത്യാസം എന്തെന്നാൽ അത് ഉപയോഗിക്കുന്നത് വഴി നമുക്ക് ഫ്രീയായി ക്രിപ്റ്റോ കറൻസി സമ്പാദിക്കാൻ സാധിക്കും.

Brave ബ്രൗസറിൽ നിന്നും എങ്ങനെ ക്രിപ്റ്റോ കറൻസി സമ്പാദിക്കാം?

Brave ബ്രൗസറിൽ നിന്നും ക്രിപ്റ്റോ കറൻസികൾ ഏൺ ചെയ്യുന്നത് വളരെ എളുപ്പമാണ്. മേൽപ്പറഞ്ഞതുപോലെ എല്ലാ വെബ്സൈറ്റിലെയും ആട്സുകൾ brave ബ്രൗസർ ബ്ലോക്ക് ചെയ്യും പകരം ബ്രൗസർ തന്നെ പ്രൊവൈഡ് ചെയ്യുന്ന ചില ആക്സുകൾ പബ്ലിഷ് ചെയ്യും ഈ അഡ്സ്കൾക്ക് കൃത്യമായ ഒരു പെയ്മെൻറ് ബ്രൗസ് ചെയ്യുന്ന ഓരോരുത്തർക്കും ലഭിക്കുകയും ചെയ്യും. Brave പബ്ലിഷ് ചെയ്യുന്ന അഡ്സ് കാണണമോ വേണ്ടയോ എന്നുള്ളത് ബ്രൗസ് ചെയ്യുന്ന ആളുകൾക്ക് തീരുമാനിക്കാം. ബ്രൗസറിലെ brave റിവാർഡ് എന്നുള്ള ഓപ്ഷനിൽ ആട്സ് എന്നുള്ളത് ഓൺ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ബ്രൗസറിൽ brave ആട്സ് കാണിക്കും ഈ ആർട്സ് കാണുന്നതിലൂടെ നിങ്ങൾക്ക് കറൻസി ലഭിക്കുകയും ചെയ്യും. അതേസമയം ആഡ്സ് എന്ന ഓപ്ഷൻ ഓഫ് ചെയ്തു കഴിഞ്ഞാൽ പിന്നീട് നിങ്ങൾക്ക് ഒരു ആർട്സും വരുന്നതും ആയിരിക്കില്ല. കൂടാതെ എത്ര ആർട്സ് ആണ് ഓരോ മണിക്കൂറിലും നിങ്ങൾക്ക് കാണേണ്ടത് എന്നും നിങ്ങൾക്ക് ഇതിലൂടെ ഡിസൈഡ് ചെയ്യാം.brave ബ്രൗസർ നിങ്ങൾക്ക് ആൻഡ്രോയ്ഡിലും ഡെസ്ക്ടോപ്പിലും ലഭിക്കുന്നതായിരിക്കും.

എന്താണ് bat ടോക്കൺ എങ്ങനെ വിഡ്രോ ചെയ്യാം?

Basic attention token (BAT) എന്ന് ക്രിപ്റ്റോ കറൻസിയാണ്. Brave ബ്രൗസറിൽ ആഡ്സ് കാണുന്നതിന് റിവാർഡ് ആയി നൽകുന്നത്. നമ്മൾ കാണുന്ന ആഡ്സിന്റെ കൗണ്ട് അനുസരിച്ച് ഓരോ മാസവും ബ്രൗസറിലെ വാലറ്റ് ബാറ്റ് ടോക്കൺ ആഡ് ആയിക്കൊണ്ടിരിക്കും. ഈ ടോക്കൺ മറ്റൊരു വാലറ്റിലേക്ക് ട്രാൻസ്ഫർ ചെയ്താൽ മാത്രമാണ് നമുക്ക് ഇത് ഉപയോഗിക്കാൻ സാധിക്കുക. അതിനായി നമ്മൾ ബ്രേ ബ്രൗസറുടെ വാലറ്റ് ആദ്യം വെരിഫൈ ചെയ്യണം. ബ്രൗസറിന്റെ റിവാർഡ് ടാബിൽ പോയി കഴിഞ്ഞാൽ അതിൽ വെരിഫൈ കാണാൻ കഴിയും. അതിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ uphold എന്ന് പറയുന്ന വെബ്സൈറ്റിൽ കണക്റ്റാവും. അതിൽ നമ്മൾ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് കെവൈസി കമ്പ്ലീറ്റ് ചെയ്താൽ brave ബ്രൗസർ wallet വെരിഫൈ ആവും. ഇതുകൊണ്ട് നിങ്ങൾ ഓരോ മാസവും സമ്പാദിക്കുന്ന ബാറ്റ് ടോക്കൺ uphold ലേക് പോവും. അവിടെനിന്ന് നിങ്ങൾക്ക് മറ്റേതെങ്കിലും ക്രിപ്റ്റോ കറൻസിലേക്ക് കൺവേർട്ട് ചെയ്യാനും അല്ലെങ്കിൽ മറ്റേതെങ്കിലും മൂവ് ചെയ്യാനോ അല്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇന്ത്യൻ മണിയായി ട്രാൻസ്ഫർ ചെയ്യാനോ സാധിക്കും.

Brave ബ്രൗസർ വച്ച് ഒരുമാസം 10 ഡോളർ വരെ ഞാൻ സമ്പാദിക്കുന്നുണ്ട്.

ഫ്രീയായി കറൻസിചെയ്യാൻ ഈയൊരു മാർഗ്ഗം മാത്രമല്ല മറ്റു പല മാർഗങ്ങളും ഞാൻ എൻറെ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്.

ഈ ലേഖനത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒരു കമന്റിലൂടെ നിങ്ങൾക്ക് താഴെ അറിയിക്കാവുന്നതാണ്.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ